ചൂടുള്ള കൽക്കരിയിലൂടെ നടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു പുരോഹിതർക്ക് പൊള്ളലേറ്റു

ചൂടുള്ള കൽക്കരിയിലൂടെ നടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു പുരോഹിതർക്ക് പൊള്ളലേറ്റു

ബെംഗളൂരു: ചൂടുള്ള കൽക്കരിയിലൂടെ നടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു പുരോഹിതർക്ക് പൊള്ളലേറ്റു. കനകപുര കുത്തഗൊണ്ടനഹള്ളിയിലെ ക്ഷേത്രത്തിൽ ബുധനാഴ്ച്ചയാണ് സംഭവം. ആചാരത്തിന്റെ ഭാഗമായാണ് ഇരുവരും ചൂടുള്ള കൽക്കരിയിലൂടെ നടക്കാൻ ശ്രമിച്ചത്. ഇവരുടെ കാലിനാണ് പൊള്ളലേറ്റത്. ഇരുവരെയും കനകപുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുത്തഗൊണ്ടനഹള്ളിയിലെ ബനന്ത മാരാമ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലാണ് അപകടമുണ്ടായത്. മുഖ്യ പുരോഹിതൻ ശിവണ്ണ, പരികർമി രാമസ്വാമി എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരും കനലിന് മുകളിലൂടെ നടക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ കനകപുര പോലീസ് കേസെടുത്തു.

TAGS: KARNATAKA
SUMMARY: Two temple priests suffer injuries while walking over coals

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *