ബെംഗളൂരുവിലെ രണ്ട് സ്വകാര്യ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

ബെംഗളൂരുവിലെ രണ്ട് സ്വകാര്യ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ട് സ്വകാര്യ സ്കൂളുകൾക്ക് ബോംബ് ഭീഷണി. റസിഡൻസി റോഡിലുള്ള ബിഷപ്പ് കോട്ടൺ ബോയ്സ് സ്കൂളിലേക്കും, സെൻ്റ് മാർക്ക്സ് റോഡിലുള്ള ബിഷപ്പ് കോട്ടൺ ഗേൾസ് സ്കൂളിലേക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് സ്കൂളുകളുടെ ഇ-മെയിലിലേക്ക് സന്ദേശം ലഭിച്ചത്. സ്കൂൾ പരിസരത്ത് സ്ഫോടകവസ്തുക്കൾ വെച്ചിട്ടുണ്ടെന്നും രാവിലെ 11 മണിയോടെ ഇത് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഭീഷണി.

ഉടൻ തന്നെ സ്കൂൾ അധികൃതർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സമാനമായി ട്രിനിറ്റി സർക്കിളിന് സമീപമുള്ള എച്ച്എസ്ബിസി ബാങ്ക് ശാഖയിലേക്കും ബുധനാഴ്ച ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. എന്നാൽ പോലീസ് എത്തി നടത്തിയ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.

TAGS: BENGALURU | BOMB THREAT
SUMMARY: Two schools, bank receive bomb threats, declared hoax later

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *