പല്ലനയാറിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

പല്ലനയാറിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

ഹരിപ്പാട്: പല്ലനയാറിൽ കുളിക്കാനിറങ്ങിയ രണ്ട് സ്കൂൾ വിദ്യാർഥികൾ മുങ്ങിമരിച്ചു. തോട്ടപ്പള്ളി ഒറ്റപ്പന ആർദ്രം വീട്ടിൽ ജോയിയുടെ മകൻ ആൽബിൻ (14) കരുവാറ്റ സാന്ദ്രാ ജംഗ്ഷൻ പുണർതം വീട്ടിൽ അനീഷിന്റെ മകൻ അഭിമന്യു (14)എന്നിവരാണ് മരിച്ചത്.

കരുവാറ്റ സെന്റ് തോമസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആൽഫിൻ. കരുവാറ്റ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അഭിമന്യു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇവർ പല്ലന കുമാരകോടി പാലത്തിന് സമീപത്തെ കടവിൽ കുളിക്കാനിറങ്ങിയത്.

ആൽബിനും മൂന്നു സുഹൃത്തുക്കളും ഒന്നിച്ചാണ് പല്ലനയിലെത്തിയത്. അഭിമന്യുവിനൊപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. രണ്ടുസംഘങ്ങളായി വന്നവർ ഒരേ കടവിൽ കുളിക്കുകയായിരുന്നു. കുളിച്ചുകയറുന്നതിനിടെ കാൽവഴുതി ആറ്റിലേക്ക് വീണുപോയെന്നാണ് പോലീസ് പറയുന്നത്. ഏറെനേരത്തെ തിരച്ചിലിന് ശേഷമാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
<br>
TAGS : DROWN TO DEATH | ALAPPUZHA NEWS
SUMMARY : Two students drown in Pallanayar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *