കളമശ്ശേരിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കളമശ്ശേരിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കൊച്ചി: കളമശ്ശേരിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. എറണാകുളം കളമശേരിയിലുള്ള സ്വകാര്യ സ്‌കൂളിലെ 1,2 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചു വിദ്യാര്‍ഥികളെ ആയിരുന്നു രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മൂന്ന് പേരുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും.

കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടതോടെയാണ് വിദ്യാര്‍ഥികളെ ശനിയാഴ്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എറണാകുളം ഡിഎംഒ വ്യക്തമാക്കി. അതേസമയം സ്‌കൂളില്‍ അടുത്ത ദിവസം നടക്കേണ്ട പ്രൈമറിതല പരീക്ഷകള്‍ മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു.

TAGS : AMOEBIC ENCEPHALITIS
SUMMARY : Two students in Kalamassery confirmed to have encephalitis

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *