കോഴിക്കോട്: കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കിൽപ്പെട്ട് മരിച്ചു. പാറക്കടവ് സ്വദേശികളായ റിസ്വാൻ(13), സിനാൻ(14) എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്. അപകടമറിഞ്ഞ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. കുറ്റ്യാടി അടുക്കത്ത് വച്ചാണ് കുട്ടികൾ പുഴയിൽ ഇറങ്ങിയത്. മൃതദേഹങ്ങൾ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
<BR>
TAGS : DROWNED TO DEATH | KOZHIKODE
SUMMARY : Two students who took a bath in the river were swept away and died

Posted inKERALA LATEST NEWS
