നീറ്റ് വിദ്യാർഥിനിയെ മാസങ്ങളോളം പീഡിപ്പിച്ച അധ്യാപകർ പിടിയിൽ

നീറ്റ് വിദ്യാർഥിനിയെ മാസങ്ങളോളം പീഡിപ്പിച്ച അധ്യാപകർ പിടിയിൽ

ഉത്തർപ്രദേശ്: പ്രായപൂർത്തിയാകാത്ത നീറ്റ് വിദ്യാർഥിനിയെ ആറുമാസത്തോളം പീഡിപ്പിച്ച് രണ്ട് അധ്യാപകർ അറസ്റ്റിൽ. ഉത്തർ പ്രദേശ്, കാൻപൂർ കോച്ചിങ് സെന്റെറിലെ അധ്യാപകരായ സാഹിൽ സിദ്ദിഖി, വികാസ് പോർവാൾ എന്നിവരാണ് അറസ്റ്റിലായത്. ഫത്തേപൂരിൽ നിന്നുള്ള വിദ്യാർഥിനിയെ സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇരുവരും ആറ് മാസത്തോളം പീഡിപ്പിച്ചതെന്ന് കല്യാൺപുർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അഭിഷേക് പാണ്ഡെ പറഞ്ഞു.

2022-ന് ഡിസംബറിൽ ന്യൂ ഇയർ ആഘോഷത്തിൽ പങ്കെടുക്കാനായി പ്രതികളിലൊരാളായ സാഹിൽ സിദ്ദിഖി വിദ്യാർഥിനിയെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചിരുന്നു. ഫ്‌ളാറ്റിലെത്തിയ വിദ്യാർഥിനിയെ ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പ്രതി പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാട്ടിയാണ് പിന്നീടുള്ള നാളുകളിൽ പീഡനം തുടർന്നത്. ഇതിന് ശേഷമാണ് വികാസ് പോർവാളും കുട്ടിയെ പീഡനത്തിരയാക്കിയത്.

സംഭവം ആവർത്തിച്ചതോടെ കുട്ടി അമ്മയോട് വിവരങ്ങൾ പറയുകയായിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ചത്. സാഹിൽ സിദ്ദിഖിനെതിരെ മുൻപും പീഡന പരാതികൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

TAGS: NATIONAL | ARREST
SUMMARY: Two teachers arrested for raping minor neet student

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *