വാഹനത്തിന് സൈഡ് നൽകിയില്ല; ബിഎംടിസി ജീവനക്കാരെ ആക്രമിച്ച് ബൈക്ക് യാത്രക്കാർ

വാഹനത്തിന് സൈഡ് നൽകിയില്ല; ബിഎംടിസി ജീവനക്കാരെ ആക്രമിച്ച് ബൈക്ക് യാത്രക്കാർ

ബെംഗളൂരു: വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ബിഎംടിസി കണ്ടക്ടറെയും ഡ്രൈവറെയും ബൈക്ക് യാത്രക്കാർ മർദിച്ചു. ശനിയാഴ്ച വൈകീട്ട് 5.25 ഓടെ ടാനറി റോഡിന് സമീപമുള്ള കാനറ ബാങ്ക് ബസ് സ്റ്റോപ്പിലാണ് സംഭവം. യെലഹങ്കയിൽ നിന്ന് ശിവാജിനഗർ ബസ് സ്റ്റേഷനിലേക്ക് സർവീസ് നടത്തുന്ന (ഡിപ്പോ 30 -നോർത്ത് സോൺ) ബസിലെ ജീവനക്കാർക്ക് നേരെയാണ് മർദനമുണ്ടായത്.

കാനറ ബാങ്ക് ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കാൻ ബസ് നിർത്തുന്നതിനിടെ ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേർ മുൻവശത്തെ വാതിലിലൂടെ ബസിനുള്ളിൽ പ്രവേശിച്ചു. തുടർന്ന് ബൈക്കിനു സൈഡ് നൽകിയില്ലെന്ന് പറഞ്ഞ് ഡ്രൈവറെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത കണ്ടക്ടറെയും ഇവർ മർദിക്കുകയായിരുന്നു. ഇതേതുടന്ന് ഡ്രൈവറും കണ്ടക്ടറും ബൗറിംഗ് ഹോസ്പിറ്റലിൽ ചികിത്സ തേടുകയും കെ.ജി. ഹള്ളി പോലീസിൽ പരാതി നൽകുകയും ചെയ്തു.

ഒരാഴ്ചയ്ക്കിടെ ബിഎംടിസി ബസ് ജീവനക്കാർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. അടുത്തിടെ പാസ്സുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ബിഎംടിസി ബസ് കണ്ടക്ടറെ യാത്രക്കാരൻ കല്ല് കൊണ്ട് ആക്രമിച്ചിരുന്നു.

TAGS: BENGALURU | BMTC
SUMMARY: Bikers attacked bmtc employees in city

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *