ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയില്‍ ഇരുചക്ര വാഹനങ്ങൾ നിരോധിച്ചു

ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയില്‍ ഇരുചക്ര വാഹനങ്ങൾ നിരോധിച്ചു

ബെംഗളൂരു : ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയില്‍ ഇരുചക്ര വാഹനങ്ങൾ നിരോധിച്ചു. കഴിഞ്ഞദിവസം ബൈക്കും കാറും കൂട്ടിയിടിച്ച് നാലുപേർ മരിച്ച സംഭവത്തിനു പിന്നാലെയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻ‌എച്ച്‌എ‌ഐ) നടപടി. എൻ‌ട്രി, എക്സിറ്റ് ഗേറ്റുകൾക്ക് സമീപം ബൈക്കുകൾ പ്രവേശിക്കുന്നത് നിരോധിക്കാൻ പട്രോളിംഗ് വാഹനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എക്സ്പ്രസ് വേയിൽ ബൈക്കുകൾ നിരോധിച്ചതായി അറിയിക്കുന്ന സൈൻബോർഡുകൾ ഉടന്‍ സ്ഥാപിക്കുമെന്ന് എൻ‌എച്ച്‌എ‌ഐ അധികൃതര്‍  പറഞ്ഞു.

എക്സ്പ്രസ് വേയുടെ കർണാടകത്തിലുള്ള 68 കിലോമീറ്റർ ഭാഗം അടുത്തിടെയാണ് യാത്രക്കാർക്കായി തുറന്നു കൊടുത്തത്. തെറ്റായ ദിശയിൽ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നത് വൻ അപകട ഭീഷണിയുയർത്തുകയാണ്. ബെംഗളൂരു-മൈസൂരു പാതയിലും അപകടങ്ങൾ പതിവായതോടെ, ഇരുചക്ര വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നു.

കർണാടകയിൽ 71 കിലോമീറ്റർ എക്സ്പ്രസ് വേ പാതയുടെ നിർമ്മാണം എൻഎച്ച്എഐ പൂർത്തിയാക്കിയിട്ടുണ്ട്. ഹോസ്കോട്ടെ മുതൽ ചെന്നൈയ്ക്കടുത്തുള്ള ശ്രീപെരമ്പുദൂർ വരെയുള്ള 260 കിലോമീറ്റർ പാതയുടെ ബാക്കി ഭാഗം ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും ഉൾപ്പെടുന്നു,  ബാക്കി ഭാഗം ഈവർഷം അവസാനത്തോടെ തുറക്കാനാണ് ലക്ഷ്യമിടുന്നത്.
<BR>
TAGS : BENGALURU CHENNAI EXPRESSWAY
SUMMARY : Two-wheelers banned on Bengaluru-Chennai Expressway

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *