റോഡ് മുറിച്ച് കടക്കവെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

റോഡ് മുറിച്ച് കടക്കവെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: ഒല്ലൂര്‍ ചീരാച്ചിയിൽ റോഡ് കുറുകെ കടക്കുന്നതിനിടെ 2 സ്ത്രീകൾ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിടിച്ച് മരിച്ചു. ചീരാച്ചി വാകയിൽ റോഡിൽ പൊറാട്ടുകര ദേവസിയുടെ ഭാര്യ എല്‍സി (72), പൊറാട്ടുകര റാഫേലിന്റെ ഭാര്യ മേരി (73) എന്നിവരാണു മരിച്ചത്. ഇന്ന് രാവിലെ 6.30 നാണു സംഭവം.

പള്ളിയിൽ പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇവരെ തൃശൂരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന സ്വിഫ്റ്റ് ബസാണ് ഇടിച്ചത്. രണ്ടുപേരും സംഭവം സ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
<br>
TAGS : ACCIDENT | THRISSUR
SUMMARY : Two women met a tragic end when they were hit by a KSRTC Swift bus while crossing the road.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *