ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം; രണ്ട് തൊഴിലാളികൾ മരിച്ചു

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം; രണ്ട് തൊഴിലാളികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം. അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. മാഗഡി റോഡിലെ സീഗെഹള്ളിയിലാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സമയത്ത് കെട്ടിടത്തിൽ ഇന്റീരിയർ ഡിസൈൻ ജോലി ചെയ്തിരുന്ന ഉദയ് ബാനു (40), റോഷൻ (23) എന്നീ തൊഴിലാളികളാണ് മരിച്ചത്. ഇരുവരും ഉത്തർപ്രദേശ് സ്വദേശികളാണ്.

കെട്ടിടത്തിന് തീപ്പിടിച്ച വിവരം നാട്ടുകാരാണ് പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് ഇരുവരേയും ​ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മാഗഡി പോലീസ് കേസെടുത്തിട്ടുണ്ട്.

 

TAGS: FIRE ACCIDENT
SUMMARY: Two workers charred to death after accidental fire erupts at under construction building in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *