പൈപ്പ് ലൈൻ കുഴിയിലേക്ക് മണ്ണിടിഞ്ഞ് അപകടം; രണ്ടു പേർ മരിച്ചു

പൈപ്പ് ലൈൻ കുഴിയിലേക്ക് മണ്ണിടിഞ്ഞ് അപകടം; രണ്ടു പേർ മരിച്ചു

ബെംഗളൂരു: പൈപ്പ് ലൈൻ കുഴിയിലേക്ക് മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ബുധനാഴ്ച ബെംഗളൂരു-പൂനെ ദേശീയപാതയിൽ കൊട്ടെക്കരെയ്ക്ക് സമീപമുള്ള സർവീസ് റോഡിലാണ് സംഭവം. റോഡിലെ വാട്ടർ പൈപ്പ്ലൈൻ കുഴിയിൽ ജോലി ചെയ്യുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. ഇതോടെ കുഴിയിലുണ്ടായിരുന്ന രണ്ടു തൊഴിലാളികൾ ഇതിനുള്ളിൽ അകപ്പെടുകയായിരുന്നു. ബസവരാജ്, ശിവലിംഗ എന്നിവരാണ് മരിച്ചത്.

എക്സ്കവേറ്റർ ഉപയോഗിച്ച് മണ്ണ് കുഴിച്ചെടുത്ത ശേഷമാണ് നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് ഇവരെ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ബിഐഎംഎസ്) എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TAGS: BENGALURU | ACCIDENT
SUMMARY: Two labourers die after earth caves in at pipeline worksite in Belagavi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *