മാലിന്യക്കുഴിയിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു

മാലിന്യക്കുഴിയിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു

ബെംഗളൂരു: മാലിന്യക്കുഴിയിൽ വീണു രണ്ട് വയസുകാരൻ മരിച്ചു. വിജയപുര സിറ്റിയിലെ ജെഎം റോഡിൽ ബുധനാഴ്ചയാണ് മരിച്ചത്. യാസിൻ സദ്ദാം മുല്ലയാണ് മരിച്ചത്. റോഡരികിലുണ്ടായിരുന്ന തുറന്ന കുഴിയിലേക്ക് കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. കനത്ത മഴയെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് കുഴിക്ക് മുകളിലെ സ്ലാബ് നീക്കം ചെയ്തിരുന്നു.

എന്നാൽ പിന്നീട് കോർപറേഷൻ ഇത് തിരിച്ചു വെച്ചിരുന്നില്ല. സിറ്റി കോർപ്പറേഷൻ്റെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു ശുചീകരണത്തിന് ശേഷം സിറ്റി കോർപ്പറേഷൻ ജീവനക്കാർ സ്ലാബ് മാറ്റി സ്ഥാപിക്കാത്തതാണ് അപകടത്തിനിടയാക്കിയെതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ ഗോൽ ഗുംബസ് പോലീസ് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: Two-year-old child falls in open garbage pit

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *