തിളച്ച ചായ ദേഹത്തുവീണ് രണ്ട് വയസുകാരൻ മരിച്ചു

തിളച്ച ചായ ദേഹത്തുവീണ് രണ്ട് വയസുകാരൻ മരിച്ചു

ബെംഗളൂരു: തിളച്ച ചായ ദേഹത്ത് വീണ് രണ്ട് വയസുകാരൻ മരിച്ചു. ശിവമോഗ ഹൊസനഗരയിൽ ഹിരേമനെ ഗ്രാമത്തിലെ രാജേഷിൻ്റെയും അശ്വിനിയുടെയും മകൻ അഥർവ് ആണ് മരിച്ചത്.

ബന്ധുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ എത്തിയവർക്ക് അശ്വിനി ചായ നൽകുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തിൽ ചൂടുചായ വീഴുകയായിരുന്നു. തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ജില്ലാ പോലീസ് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: 2-year-old boy succumbs to scalding by hot tea

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *