കനാലിൽ വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു പേർ മുങ്ങിമരിച്ചു

കനാലിൽ വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു പേർ മുങ്ങിമരിച്ചു

ബെംഗളൂരു: കനാലിൽ വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു പേർ മുങ്ങിമരിച്ചു. ദാവൻഗെരെ താലൂക്കിലെ ഭദ്ര കുർക്കി ഗ്രാമത്തിലാണ് സംഭവം. കെ. രാമകൃഷ്ണ (34), ഹിമേഷ് (21) എന്നിവരാണ് മരിച്ചത്. കനാലിൽ മുങ്ങിത്താഴുകയായിരുന്ന സുഹൃത്തിനെ രക്ഷിക്കാനായി ഇരുവരും കനാലിലേക്ക് ഇറങ്ങുകയായിരുന്നു.

ആന്ധ്രാപ്രദേശിലെ അനന്തപൂർ സ്വദേശിയായ രാമകൃഷ്ണൻ ദാവൻഗെരെ ഹദാദി ഗ്രാമത്തിലുള്ള ഭാര്യാവീട്ടുകാരെ സന്ദർശിക്കാൻ പോയതായിരുന്നു. അനന്തരവൻ ഹിമേഷിനെയും രാമകൃഷ്ണൻ ഒപ്പം കൂട്ടിയിരുന്നു. വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗ്രാമത്തിലെ സുഹൃത്തായ യുവാവ് കനാലിൽ മുങ്ങിത്താഴുന്നത് കണ്ടത്. ഇതോടെ ഇരുവരും കനാലിലേക്ക് ചാടി. എന്നാൽ വെള്ളം ധാരാളമായതിനാൽ ഇവർക്ക് നീന്തി രക്ഷപ്പെടാൻ സാധിച്ചില്ല. സംഭവം കണ്ടുനിന്ന നാട്ടുകാർ ഫയർ ഫോഴ്‌സിലും പോലീസിലും വിവരം അറിയിച്ചു. തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ ദാവൻഗെരെ പോലീസ് കേസെടുത്തു.

TAGS: KARNATAKA | DROWNED TO DEATH
SUMMARY: Two die after drowning in Bhadra canal in attempt to save youth

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *