ദേശീയപതാകയിൽ അശോകചക്രത്തിന് പകരം അറബി വാചകം; രണ്ടു യുവാക്കൾ പിടിയിൽ

ദേശീയപതാകയിൽ അശോകചക്രത്തിന് പകരം അറബി വാചകം; രണ്ടു യുവാക്കൾ പിടിയിൽ

ബെംഗളൂരു: ദേശീയ പതാകയിലെ അശോക ചക്രത്തിന് പകരം അറബിക് വാചകം പതിപ്പിച്ച് സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. കോപ്പാളിലെ യെൽബുർഗ ടൗണിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് അറബിക് വാചകം എഴുതിയ ദേശീയ പതാകയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

ജില്ലയിലെ ഫാത്തിമ ദർഗയുടെ മുകളിലായിരുന്നു പതാക സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ പോലീസ് സ്ഥലത്തെത്തി ദർഗ അധികൃതരോട് പതാക നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു.

പതാക ഇവിടെ സ്ഥാപിച്ച മുഹമ്മദ് ഡാനിഷ് കുതുബുദ്ദീൻ ഖാസി, സഹോദരൻ മുഹമ്മദ് അദിനാൻ ഖാസി എന്നിവരെ അറസ്റ്റ് ചെയ്തു. ജില്ലയിൽ സാമുദായിക സംഘർഷം സൃഷ്ടിക്കാൻ ഇത്തരം പ്രവൃത്തികൾ കാരണമാകുമെന്ന് പോലീസ് പറഞ്ഞു. ജില്ലയിൽ സമാധാനം നിലനിർത്താൻ പ്രദേശിക നേതാക്കൾ സാമുദായിക സൗഹാർദ യോഗങ്ങൾ നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

TAGS: KARNATAKA | ARREST
SUMMARY: Two arrested placing arabic words in national flag

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *