ബൈക്ക് ടെലിഫോൺ ബോക്സിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാസറഗോഡ് തൃക്കരിപ്പൂരിലാണ് അപകടമുണ്ടായത്. മെട്ടമ്മൽ സ്വദേശി ഷാനിദ് (25 ) പെരുമ്പ സ്വദേശി സുഹൈൽ (26) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച അർധരാത്രിയായിരുന്നു അപകടം. പയ്യന്നൂരിൽനിന്ന് തൃക്കരിപ്പൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് തെക്കുമ്പാട് ബസ് സ്റ്റോപ്പ് പരിസരത്ത് നിയന്ത്രണം വിട്ട് ടെലിഫോൺ ജങ്ഷൻ ബോക്സിൽ ഇടിച്ചു തെറിക്കുകയായിരുന്നു.
<br>
TAGS : ACCIDENT, KERALA, KASARAGOD
KEYWORDS : Two youths met a tragic end when their bike hit a telephone box

Posted inKERALA LATEST NEWS
