യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകള്‍ ട്രംപിന് അനുകൂലം

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകള്‍ ട്രംപിന് അനുകൂലം

വാഷിങ്ടൺ: അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ടിക്ക് മുൻതൂക്കം. ഓക്‌ലഹോമ, മിസിസ്സിപ്പി, മിസോറി, അലബാമ, ടെനിസി, കെന്റക്കി, ഇൻഡ്യാന, വെസ്റ്റ് വിർജീനിയ, സൗത്ത് കാരോലൈന, ഫ്ളോറിഡ എന്നീ സംസ്ഥാനങ്ങളിൽ ഡോണൾഡ് ട്രംപ് ജയിച്ചു. വെർമോണ്ട്, മേരിലാൻഡ്, കനക്ടികട്ട്, റോഡ് ഐലൻഡ് എന്നീ സംസ്ഥാനങ്ങളിൽ കമല ഹാരിസ് വിജയിച്ചു. മൂന്ന് സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ടി ലീഡ് ചെയ്യുമ്പോള്‍ 23 സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക് പാര്‍ടി ലീഡ് ചെയ്യുന്നു.

അതേസമയം, ബര്‍മോണ്ടില്‍ ജയം കമലാ ഹാരിസിനാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ലീഡ് ചെയ്യുമ്പോള്‍ 23 സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക് പാര്‍ട്ടി ലീഡ് ചെയ്യുന്നു.

ട്രംപിന് നേരെയുണ്ടായ വധശ്രമം ഉള്‍പ്പെടെ അമേരിക്കയെ പിടിച്ചുകുലുക്കിയ സംഭവ വികാസങ്ങളുടെ വന്‍ നിര ഈ തിരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായിരുന്നു. ജോ ബൈഡനെ മാറ്റി കളത്തിലിറങ്ങിയ കമലയ്ക്ക് ആദ്യം മേല്‍ക്കൈയുണ്ടായിരുന്നു. എന്നാല്‍, വെടിവെപ്പിന് ശേഷം ട്രംപിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചു. ട്രംപ് പ്രസിഡന്റായാല്‍ രാജ്യം അരാജകത്തിലേക്ക് കൂപ്പുകുത്തും എന്നായിരുന്നു കമലയുടെ പ്രധാന പ്രചാരണം

538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ്‌ ജയിക്കാൻ വേണ്ട ഭൂരിപക്ഷം. നിലവിൽ കമലാ ഹാരിസിന് 115ഉം ട്രംപിന് 195ഉം ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. വിജയിച്ചാല്‍ യുഎസ് പ്രസിഡന്റാകുന്ന ആദ്യ വനിതയും ആദ്യ ആഫ്രിക്കന്‍ വംശജയും ആദ്യ ഏഷ്യന്‍ വംശജയുമാകും കമല. ജനവിധി ട്രംപിന് അനുകൂലമായാൽ യുഎസ് പ്രസിഡന്റാകുന്ന എറ്റവും പ്ലായം കൂടിയ വ്യക്തിയാകും അദ്ദേഹം. പ്ര​സി​ഡ​ന്റ് തിര​ഞ്ഞെ​ടു​പ്പി​നൊ​പ്പം പ്ര​തി​നി​ധിസ​ഭ​യി​ലേ​ക്കും 34 സെ​ന​റ്റ് സീ​റ്റി​ലേ​ക്കും തിര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു.

<Br>
TAGS : US PRESIDENTIAL ELECTION
SUMMARY: U.S. Presidential election; Early indications are in favor of Trump

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *