ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; ഇന്ന് സത്യപ്രതിജ്ഞ

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; ഇന്ന് സത്യപ്രതിജ്ഞ

തമിഴ്നാട്: ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി നിയമിച്ചു. തമിഴ്നാട് രാജ്ഭവനിൽ ഇന്ന് വൈകിട്ട് 3 30നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നിലവിൽ കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രിയാണ് അദ്ദേഹം. മന്ത്രിസഭ പുനസംഘടനയിൽ മൂന്ന് മന്ത്രിമാരെ ഒഴിവാക്കിയിട്ടുണ്ട്.

ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പാർട്ടിയിൽ നിന്ന് ഉയരുന്നുണ്ടെന്ന് സമ്മതിക്കുമ്പോഴും സമയമായില്ലെന്നായിരുന്നു നേരത്തെ സ്റ്റാലിനെടുത്തിരുന്ന നിലപാട്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഇനിയും രണ്ട് വർഷം ബാക്കി നിൽക്കെയാണ് ഇപ്പോഴത്തെ നീക്കം. 2026 ലാണ് തമിഴ്നാട് തിരഞ്ഞെടുപ്പ് നടക്കുക.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡിഎംകെയുടെ പ്രധാന പ്രചാരകൻ ഉദയനിധി സ്റ്റാലിൻ ആയിരുന്നു. മാർച്ചിൽ 16 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങളിലായി 121 സ്ഥലങ്ങളിൽ ഉദയനിധി പ്രചാരണപരിപാടികൾ നടത്തിയിരുന്നു.

TAGS: NATIONAL | UDAYANIDHI STALIN
SUMMARY: Udayanidhi Stalin to take oath as dycm tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *