ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായേക്കും

ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായേക്കും

ചെന്നെെ> തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന. അടുത്ത 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപനം വരുമെന്ന് ഡി.എം.കെ വൃത്തങ്ങൾ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസമാദ്യം യു.എസ് സന്ദർശനം തുടങ്ങുന്നതിന് മുമ്പ് ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തുമെന്ന് എം.കെ. സ്റ്റാലിൻ സൂചന നൽകിയിരുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരുന്നില്ല.

മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമോയെന്ന് ചോദ്യത്തിന്‌ മറുപടി നൽകുമ്പോഴാണ്‌ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന സൂചനകൾ പുറത്തു വന്നത്‌. കഴിഞ്ഞ ഓഗസ്റ്റിൽ, തമിഴ്‌നാട് മന്ത്രി രാജകണ്ണപ്പനും ഉദയനിധി സ്റ്റാലിനെ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി പരാമർശിച്ചിരുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ് താരം വിജയ്‌യുടെ പ്രവേശനത്തെ ചെറുക്കാനുള്ള സുപ്രധാന നീക്കമായും ഇത് വിലയിരുത്തപ്പെടുന്നു.

ഡി.എം.കെയുടെ യൂത്ത് വിങ് പ്രസിഡന്റായ ഉദയനിധി സ്റ്റാലിൻ നിലവില്‍ യുവജനക്ഷേമ,​ കായിക വകുപ്പ് മന്ത്രിയാണ്. ചെപ്പോക്ക് -തിരുവല്ലിക്കേനി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. ചെന്നൈ മെട്രോ റെയിൽ ഫേസ്-2 പോലുള്ള പ്രധാന പദ്ധതികളുടെ നടത്തിപ്പ് കൈകാര്യം ചെയ്യുന്നതും ഉദയനിധിയാണ്.
<BR>
TAGS : TAMILNADU | UDAYANIDHI STALIN
SUMMARY : Udayanidhi Stalin may become Deputy Chief Minister of Tamil Nadu

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *