കേന്ദ്ര അവഗണനക്കെതിരെ വയനാട്ടില്‍ നവംബര്‍ 19ന് യുഡിഎഫ് ഹര്‍ത്താല്‍

കേന്ദ്ര അവഗണനക്കെതിരെ വയനാട്ടില്‍ നവംബര്‍ 19ന് യുഡിഎഫ് ഹര്‍ത്താല്‍

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്ക് നേരെയുള്ള കേന്ദ്ര സ‍ർക്കാരിൻ്റെ അവഗണനയിലും പുനരധിവാസം വൈകിപ്പിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിലും പ്രതിഷേധിച്ച്‌ വയനാട്ടില്‍ ഈ മാസം 19ന് ഹ‍ർത്താല്‍ ആഹ്വാനം ചെയ്ത് യു.ഡി.എഫ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹർത്താല്‍. പുനരധിവാസം വൈകുന്ന സാഹചര്യത്തില്‍ ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാൻ സാധിക്കില്ലെന്ന് ടി. സിദ്ദീഖ് എം.എല്‍.എ പറഞ്ഞു.

പ്രധാനമന്ത്രിയുടെത് വാഗ്ദാന ലംഘനമാണെന്ന് വിമർശിച്ചാണ് യുഡിഎഫ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതും, പുനരധിവാസം പൂർത്തിയാക്കത്തതിനെതിരെയുമാണ് പ്രതിഷേധം. കടകള്‍ അടച്ചും വാഹനം ഓടിക്കാതെയും ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ നേതാക്കള്‍ ആഹ്വാനം ചെയ്തു. അവശ്യ സർവീസുകളെ ഹർത്താലില്‍ നിന്ന് ഒഴിവാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

TAGS : WAYANAD | STRIKE
SUMMARY : UDF hartal on November 19 in Wayanad against central neglect

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *