ഉഗാദി; ബെംഗളൂരു – ചെന്നൈ റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍

ഉഗാദി; ബെംഗളൂരു – ചെന്നൈ റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ഉഗാദി അവധി പ്രമാണിച്ച് ബെംഗളൂരു – ചെന്നൈ റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ (എസ്ഡബ്ല്യൂആര്‍). മാര്‍ച്ച് 28നാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്. ട്രെയിന്‍ നമ്പര്‍ 07319 കെഎസ്ആര്‍ ബെംഗളൂരു – ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍ രാവിലെ 8.05ന് കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് അതേ ദിവസം ഉച്ചയ്ക്ക് 2.40ന് ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തും.

ട്രെയിന്‍ നമ്പര്‍ 07320, ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – കെഎസ്ആര്‍ ബെംഗളൂരു എക്‌സ്പ്രസ് സ്‌പെഷ്യല്‍ എന്നിവ ചെന്നൈയില്‍ നിന്ന് ഉച്ചകഴിഞ്ഞ് 3.40 ന് പുറപ്പെട്ട് രാത്രി 10.50ന് കെഎസ്ആര്‍ ബെംഗളൂരുവില്‍ എത്തിച്ചേരും. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് എസ്ഡബ്ല്യൂആര്‍ അറിയിച്ചു.
<br?
TAGS: BENGALURU | SPECIAL TRAIN
SUMMARY: SWR announces special train service between bengaluru, chennai

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *