യൂറോ കപ്പ്; സ്ലോവാക്യയോട് ജയിച്ച് യുക്രൈന്‍

യൂറോ കപ്പ്; സ്ലോവാക്യയോട് ജയിച്ച് യുക്രൈന്‍

യുറോ കപ്പിൽ യുക്രൈന് വിജയം. ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫില്‍ ഗ്രൂപ്പ് ഇ-യിലെ രണ്ടാം മത്സരത്തിനിറങ്ങിയ ടീം വിജയിച്ച് അവസാന പതിനാറിലെത്തണമെന്ന സ്ലോവാക്യയുടെ ആഗ്രഹം തല്ലിക്കെടുത്തി. ആദ്യകളിയില്‍ ബെല്‍ജിയത്തെ ഒരു ഗോളിന് പരാജയപ്പെടുത്തിയ സ്ലോവാക്യ മറ്റൊരു വിജയത്തിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പതിനേഴാം മിനിറ്റില്‍ സ്ലോവാക്യന്‍ അറ്റാക്കര്‍ ഇവാന്‍ ഷ്രാന്‍സ് ആണ് സ്ലോവാക്യക്കായി സ്‌കോര്‍ ചെയ്തത്. ഹരാസ്ലിന്‍ ബാക്ക് പോസ്റ്റിലേക്ക് ഒരു മികച്ച ക്രോസ് നല്‍കുന്നു. യുക്രെയിനിന്റെ ബെനിഫിക്കന്‍ ഗോള്‍കീപ്പര്‍ അനാറ്റൊലി ടര്‍ബിനെ മറികടന്ന് ഉയര്‍ന്ന് ചാടിയ ഷ്രാന്‍സ് വലകുലുക്കി. കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ ബെല്‍ജിയത്തിനെതിരെ വിജയഗോള്‍ നേടിയതും ഷ്രാന്‍സ് ആയിരുന്നു.

80-ാം മിനിറ്റിലായിരുന്നു യുക്രൈന്റെ വിജയഗോള്‍. ഇത്തവണ ആദ്യഗോള്‍ അടിച്ച ഷെപ് രെങ്കോ നല്‍കിയ പാസിലായിരുന്നു അത്. പകരക്കാരനായി ഇറങ്ങിയ യാരെംചുക് ബോക്‌സിലേക്ക് തന്റെ തലക്ക് മുകളിലൂടെ വന്ന പന്ത് സുന്ദരമായി വലതുകാല്‍ കൊണ്ട് താഴെയിറക്കി കീപ്പറെ കബളിപ്പിച്ച് ഗോള്‍വര കടത്തി. സ്‌കോര്‍ 2-1 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്.

TAGS: SPORTS| EURO CUP
SUMMARY: Ukraine won against slovakia in euro cup

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *