“എനിക്കിനിയും കുറേ കാര്യങ്ങള്‍ പറയാനുണ്ട്”; ഉള്ളൊഴുക്ക് ട്രെയിലര്‍ പുറത്ത് (വീഡിയോ)

“എനിക്കിനിയും കുറേ കാര്യങ്ങള്‍ പറയാനുണ്ട്”; ഉള്ളൊഴുക്ക് ട്രെയിലര്‍ പുറത്ത് (വീഡിയോ)

പാര്‍വതിയെയും ഉര്‍വശിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. മുമ്പ് പുറത്തിറങ്ങിയ ടീസർ പോലെതന്നെ ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച ട്രെയിലർ ആണ് പുറത്തുവന്നിരിക്കുന്നത്. ഏറെ ശ്രദ്ധ നേടിയ ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ‘ഉള്ളൊഴുക്ക്’.

സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം ജൂണ്‍ 21-ന് തിയേറ്ററുകളിലെത്തും. അലൻസിയർ, പ്രശാന്ത്‌ മുരളി, അർജുൻ രാധാകൃഷ്ണൻ, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്.

റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേർന്ന് ആർ എസ് വി പിയുടെയും മക്ഗഫിൻ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിർമ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിർമ്മാണം നിർവഹിക്കുന്നത് റെവറി എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാർ നായരാണ്.


TAGS: ULLOZHUKKU| FILMS| TRAILER
SUMMARY: Ullozhukku trailer is out

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *