കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എ ക്ക് ഗുരുതര പരുക്ക്

കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എ ക്ക് ഗുരുതര പരുക്ക്

കലൂർ ജവഹർലാല്‍ നെഹ്റു ഇൻ്റർനാഷണല്‍ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരുക്ക്. 20 അടിയോളം ഉയരത്തില്‍ നിന്നാണ് എംഎല്‍എ താഴേക്ക് വീണത്. ഒരു നൃത്ത പരിപാടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു. എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി.

രക്തത്തില്‍ കുളിച്ച നിലയിലായിരുന്ന എംഎല്‍എയെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. കോണ്‍ക്രീറ്റില്‍ തലയിടിച്ചാണ് ഉമ തോമസ് വീണത്. പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പരിപാടിക്കായി എത്തി മന്ത്രിയെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോൾ ഗാലറിയില്‍ താത്കാലികമായി കെട്ടിയ ബാരിക്കേഡില്‍ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

സന്നദ്ധ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലന്‍സില്‍ കയറ്റി എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി. ഒരു നില കെട്ടിടത്തിന്റെ ഉയരത്തില്‍ നിന്നാണ് എംഎല്‍എ താഴേക്ക് വീണത്. ആശുപത്രിയിലേക്ക് മാറ്റുമ്പോൾ ഉമ തോമസിന് ബോധമുണ്ടായിരുന്നുവെന്നാണ് വിവരം.

കലൂര്‍ സ്റ്റേഡിയത്തില്‍ റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം എന്ന നൃത്തസന്ധ്യക്കിടെയാണ് അപകടം സംഭവിച്ചതും എംഎല്‍എക്ക് ഗുരുതരമായി പരുക്കേറ്റതും. ആശുപത്രിയില്‍ നിന്ന് എംഎല്‍എയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. അത്യാഹിത വിഭാഗത്തിലാണ് ഉമ തോമസ് എംഎല്‍എയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

TAGS : UMA THOMAS
SUMMARY : Uma Thomas MLA seriously injured after falling from Kalur Stadium

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *