ആരോഗ്യ നിലയില്‍ പുരോഗതി; ഉമ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും

ആരോഗ്യ നിലയില്‍ പുരോഗതി; ഉമ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിക്കിടെ വീണ് പരുക്കേറ്റ ഉമാ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും. പതിനഞ്ച് അടി താഴ്ച്ചയിലേക്ക് വീണ ഉമ തോമസ് പതിനൊന്ന് ദിവസമാണ് ഐസിയുവില്‍ കിടന്നത്. നേരത്തെ ഐസിയുവില്‍ നിന്ന് മാറ്റിയെങ്കിലും അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

ഫിസിയോ തെറാപ്പിയുള്‍പ്പടെയുള്ള ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് ഉമ തോമസ്. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ മന്ത്രി ആർ ബിന്ദു അടക്കമുള്ള സംഘത്തോടെ വീഡിയോ കോളിലൂടെ ഉമ തോമസ് സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അണുബാധയില്‍ നിന്നുമുള്ള മുൻകരുതലിൻ്റെ ഭാഗമായി ഉമ തോമസിനെ കാണാൻ സന്ദർശകരെ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു എംഎല്‍എ വീഡിയോ കോളിലൂടെ ആർ ബിന്ദുവുമായി സംസാരിച്ചത്.

TAGS : UMA THOMAS
SUMMARY : Improvement in health status; Uma Thomas MLA will leave the hospital today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *