താരങ്ങളുടെ പ്രതിഫലം താങ്ങാനാകുന്നില്ല; കേരളത്തിൽ ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം

താരങ്ങളുടെ പ്രതിഫലം താങ്ങാനാകുന്നില്ല; കേരളത്തിൽ ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം

കൊച്ചി: ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് സിനിമ സമരം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിനിമ സംഘടനകള്‍ സംയുക്തമായി സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുമെന്ന് സംഘടന പ്രതിനിധികള്‍ അറിയിച്ചു.

ജിഎസ്ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സിനിമയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്. അഭിനേതാക്കള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ സിനിമ നിര്‍മാണം നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് ഫിലിം പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍ നേരത്തെ തന്നെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് ചര്‍ച്ചകളൊന്നും നടന്നിരുന്നില്ല. ഡബ്ബിങ്ങിനു മുന്‍പെന്ന വ്യവസ്ഥമാറ്റി റിലീസിനുമുന്‍പ് മുഴുവന്‍ പ്രതിഫലവും എന്നാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ ‘അമ്മ’യുടെ മറുപടി കിട്ടിയിട്ടില്ലെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

<br>
TAGS : CINEMA STRIKE | AMMA  | KERALA FILM PRODUCERS ASSOCIATION
SUMMARY : Unable to afford the salaries of stars. Cinema strike in Kerala from June 1

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *