ബെംഗളൂരു ടെക്കിയുടെ മരണം; ഭാര്യയുടെ അമ്മാവന് മുൻ‌കൂർ ജാമ്യം അനുവദിച്ചു

ബെംഗളൂരു ടെക്കിയുടെ മരണം; ഭാര്യയുടെ അമ്മാവന് മുൻ‌കൂർ ജാമ്യം അനുവദിച്ചു

ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ നികിത സിംഘാനിയയുടെ അമ്മാവൻ സുശീൽ സിംഘാനിയയ്ക്ക് അലഹബാദ് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. നികിതയും ബന്ധുക്കളും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവയുടെ ഉത്തരവ്.

കഴിഞ്ഞയാഴ്ചയാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എഞ്ചിനീയറായിരുന്ന അതുൽ സുഭാഷ് ആത്മഹത്യ ചെയ്തത്. ഭാര്യയുടെയും ബന്ധുക്കളുടെയും മാനസിക പീഡനമാണ് ഇതിന് കാരണമെന്ന് അതുൽ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നാണ് നികിത സിംഘാനിയയെ പോലീസ് അറസ്റ്റ് ചെയ്തത്. നികിതയുടെ അമ്മ നിഷ സിംഘാനിയയെയും സഹോദരൻ അനുരാഗ് സിംഘാനിയയെയും ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

കേസിൽ സുശീലിന് നേരിട്ട് പങ്കുള്ളതായി തെളിവുകൾ കണ്ടെത്തിയിട്ടില്ലെന്നും, അതുലിന്റെ ആത്മഹത്യ കുറിപ്പിൽ സുശീലിന്റെ പേര് പറയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ നികിതയുടെയും അമ്മയുടെയും മുൻ‌കൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി.

TAGS: BENGALURU | BAIL
SUMMARY: HC grants anticipatory bail to Sushil Singhania in Atul Subhash suicide case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *