മലാശയത്തിൽ സെല്ലോ ടേപ്പ് കൊണ്ട് മൊബൈൽ ഫോൺ ഒളിപ്പിച്ചു; വിചാരണ തടവുകാരനെതിരെ കേസ്

മലാശയത്തിൽ സെല്ലോ ടേപ്പ് കൊണ്ട് മൊബൈൽ ഫോൺ ഒളിപ്പിച്ചു; വിചാരണ തടവുകാരനെതിരെ കേസ്

ബെംഗളൂരു: മലാശയത്തിൽ സെല്ലൊടേപ്പ് ഉപയോഗിച്ച് മൊബൈൽ ഫോൺ ഒളിപ്പിച്ച വിചാരണ തടവുകാരനെതിരെ കേസെടുത്തു. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് സംഭവം. രഘുവീർ (25) എന്നയാൾക്കെതിരെയാണ് കേസെടുത്തത്.

ഇയാൾക്കെതിരെ കോടതിയിൽ വാദം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. കടുത്ത വയറുവേദനയുള്ളതായി രഘുവീർ പരാതിപ്പെട്ടതിനെ തുടർന്ന്, ജയിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയും ഹാൻഡ്‌ഹെൽഡ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ദേഹപരിശോധന നടത്തുകയുമായിരുന്നു. രഘുവീറിനെ ഉടൻ തന്നെ ജയിലിനുള്ളിലെ ഹൗസ് ക്ലിനിക്കിലേക്ക് കൊണ്ടുപോയി. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് മൊബൈൽ ഫോൺ കണ്ടെടുത്തത്.

ജയിലിനുള്ളിൽ പുതിയ സാങ്കേതിക ജാമറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ആശയവിനിമയത്തിനായി മൊബൈൽ നെറ്റ്‌വർക്ക് കവറേജ് ഉള്ള ഒറ്റപ്പെട്ട സ്ഥലങ്ങളുണ്ട്. ചില തടവുകാർ കോടതിയിൽ ഹാജരാകാൻ പോകുമ്പോഴോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോഴോ മൊബൈൽ ഫോണുകൾ കടത്താൻ ശ്രമിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനെതിരെ നടപടിയെടുക്കുമെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. ഇയാൾക്ക് മൊബൈൽ ഫോൺ എവിടെ നിന്ന് ലഭിച്ചു എന്നുൾപ്പെടെയുള്ള വിഷയം പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.

TAGS: KARNATAKA | CRIME
SUMMARY: Undertrial prisoner caught concealing mobile phone in his rectum

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *