കേന്ദ്ര ബജറ്റ് സമ്മേളനത്തിന് ജനുവരി 31ന് തുടക്കമാകും

കേന്ദ്ര ബജറ്റ് സമ്മേളനത്തിന് ജനുവരി 31ന് തുടക്കമാകും

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ തുടക്കമാകും. രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ പ്രസംഗത്തോടെ സമ്മേളനം ആരംഭിക്കും. വെള്ളിയാഴ്‌ച ലോക്‌സഭാ ചേംബറിൽ പാർലമെന്‍റിന്‍റെ ഇരുസഭകളെയും രാഷ്‌ട്രപതി അഭിസംബോധന ചെയ്യും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമൻ സാമ്പത്തിക സർവേ റിപ്പോര്‍ട്ട് ലോക്‌സഭയിലും രാജ്യസഭയിലും വയ്‌ക്കും.

ഫെബ്രുവരി ഒന്നിന് നിർമല സീതാരാമൻ ഈ വർഷത്തെ പൊതു ബജറ്റ് അവതരിപ്പിക്കും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ലോക്‌സഭയില്‍ രണ്ട് ദിവസം അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി മൂന്നിനും നാലിനുമാകും ലോക്‌സഭയില്‍ നന്ദിപ്രമേയ ചര്‍ച്ച നടക്കുക. അതേസമയം നന്ദിപ്രമേയ ചര്‍ച്ചയ്‌ക്ക് രാജ്യസഭയില്‍ മൂന്ന് ദിവസം അനുവദിച്ചു. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെ ഒമ്പത് സിറ്റിങ്ങുകളായി നടക്കും. തുടർന്ന് ബജറ്റ് നിർദേശങ്ങൾ പരിശോധിക്കുന്നതിനായി പാർലമെന്‍റ് ഇടവേളയ്ക്ക് പിരിയും. വിവിധ മന്ത്രാലയങ്ങളുടെ ഗ്രാന്‍റുകൾക്കായുള്ള ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനും ബജറ്റ് നടപടികൾ പൂർത്തിയാക്കുന്നതിനും മാർച്ച് 10 മുതൽ വീണ്ടും യോഗം ചേരും. കേന്ദ്ര ബജറ്റ് സമ്മേളനത്തില്‍ ആകെ 27 സിറ്റിങ്ങുകൾ ഉണ്ടാകും.

TAGS: NATIONAL | BUDGET 2025
SUMMARY: Union Budget 2025-26 session to be held between January 31-February 13

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *