വിജയ്‌ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു

വിജയ്‌ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു

ചെന്നൈ: തമിഴഗ വെട്രി കഴഗം അധ്യക്ഷനും നടനുമായ വിജയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റേതാണ് തീരുമാനം. രണ്ട് കമാൻഡോകള്‍ ഉള്‍പ്പെടെ 11 സിആർപിഎഫ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തിനാണ് സുരക്ഷാ ചുമതല. തമിഴ്‌നാടിനുള്ളില്‍ മാത്രമേ വിജയ്‌ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കൂ എന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്‍റലിജന്‍റ്സ് ബ്യൂറോ സർക്കാരിന് സമർപ്പിച്ച ഭീഷണി വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മാർച്ച്‌ ആദ്യവാരം വിജയ് തമിഴ്‌നാട്ടിലുടനീളം റോഡ് ഷോ നടത്തുമെന്ന് സൂചനയുണ്ട്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് വിജയ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ നടത്തുന്നത്.

വിജയ്‌യുടെ വരാനിരിക്കുന്ന യാത്രയുമായി ബന്ധപ്പെട്ട വാർത്തകളില്‍ അദ്ദേഹത്തെ തല്ലണമെന്ന് ചിലർ അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് ഈ സുരക്ഷ ഒരുക്കിയിരിക്കുന്നത് എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

TAGS : ACTOR VIJAY
SUMMARY : Union Home Ministry orders to provide Y+ category security to Vijay

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *