‘അമ്മ’ ട്രഷറര്‍ സ്ഥാനത്തുനിന്ന് രാജിവച്ച്‌ ഉണ്ണി മുകുന്ദന്‍

‘അമ്മ’ ട്രഷറര്‍ സ്ഥാനത്തുനിന്ന് രാജിവച്ച്‌ ഉണ്ണി മുകുന്ദന്‍

കൊച്ചി: താര സംഘടനയായ ‘അമ്മ’ ട്രഷര്‍ സ്ഥാനം രാജിവെച്ച്‌ നടന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. തൻ്റെ കരിയറില്‍ നിന്നുള്ള സമ്മർദ്ദങ്ങളും സംഘടനയ്ക്കുള്ളിലെ ഉത്തരവാദിത്തങ്ങളും തൻ്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് ഉണ്ണി മുകുന്ദൻ വിശദീകരിച്ചു.

ഞാൻ വളരെ ബുദ്ധിമുട്ടേറിയൊരു തീരുമാനം എടുക്കുകയാണ്, അമ്മയുടെ ട്രഷറർ സ്ഥാനത്തു നിന്നും ഇറങ്ങുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ജോലി തിരക്കുകള്‍ കാരണം സിനിമാജോലികളും മറ്റു ഉത്തരവാദിത്വങ്ങളും ബാലൻസ് ചെയ്തു കൊണ്ടുപോകാനാവുന്നില്ല.
ട്രഷറർ എന്ന രീതിയിലുള്ള എന്റെ കമിറ്റ്മെന്റുകള്‍ പൂർണമായും നടപ്പിലാക്കാൻ ഈ സാഹചര്യത്തില്‍ കഴിയാത്തതിനാല്‍ ഞാൻ എന്റെ രാജി സമർപ്പിക്കുന്നു.

ട്രഷറർ സ്ഥാനത്ത് ഇരിക്കുമ്പോൾ നല്ല രീതിയില്‍ തന്നെ പ്രവർത്തിക്കാൻ സാധിച്ചു. എന്നിലർപ്പിച്ച വിശ്വാസത്തിന് ഏവർക്കും നന്ദി. പുതിയ ആളു ചുമതലയേല്‍ക്കുന്നതുവരെ താത്കാലിക ചുമതലയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

TAGS : UNNI MUKUNDAN | AMMA
SUMMARY : Unni Mukundan resigned from the post of ‘Amma’ treasurer

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *