ദളിത്‌ വിഭാഗക്കാർ ക്ഷേത്രത്തിൽ പ്രവേശിച്ചു; വിഗ്രഹം നീക്കം ചെയ്ത് മേൽജാതിക്കാർ

ദളിത്‌ വിഭാഗക്കാർ ക്ഷേത്രത്തിൽ പ്രവേശിച്ചു; വിഗ്രഹം നീക്കം ചെയ്ത് മേൽജാതിക്കാർ

ബെംഗളൂരു: ദളിത്‌ വിഭാഗക്കാർക്ക് ക്ഷേത്രപ്രവേശം അനുവദിച്ചതിനെതിരെ മേൽജാതിക്കാർ. മാണ്ഡ്യയിലെ ഹനകെരെ ഗ്രാമത്തിലാണ് സംഭവം. ഇതുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ ഉടലെടുത്തു.

ഗ്രാമത്തിലെ കാലഭൈരവേശ്വര ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ജില്ലാ അധികാരികള്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് പ്രശ്നം ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് മേല്‍ജാതിക്കാരായ വൊക്കലിഗ സമുദായത്തിലുള്ളവര്‍ എതിര്‍പ്പുമായി രംഗത്തെത്തി. തുടര്‍ന്ന് ക്ഷേത്രത്തിലെ വിഗ്രഹത്തെ മേല്‍ജാതിക്കാര്‍ നീക്കം ചെയ്യുകയായിരുന്നു.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഹനകെരെ ഗ്രാമത്തില്‍ പോലീസ് പട്രോളിംഗ് സേനയെ വിന്യസിച്ചു. ഗ്രാമത്തിലെ കാലഭൈരവേശ്വര ക്ഷേത്രത്തില്‍ വർഷങ്ങൾക്ക് മുമ്പേ ദളിത് വിഭാഗത്തിലുള്ളവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു.

അടുത്തിടെ ക്ഷേത്രം സംസ്ഥാന റീലിജിയസ് എന്‍ഡോവ്‌മെന്റ് വകുപ്പിന്റെ നിയന്ത്രണത്തിലാകുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ദളിതര്‍ രംഗത്തെത്തിയത്. തങ്ങള്‍ക്കെതിരെ നടക്കുന്ന വിവേചനത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദളിത് വിഭാഗം ജില്ലാ അധികൃതരെ സമീപിച്ചിരുന്നു. ഇതേതുടർന്നാണ് ദളിതർക്ക് ക്ഷേത്രപ്രവേശനം അനുവദിച്ച് എന്‍ഡോവ്‌മെന്റ് വകുപ്പ് ഉത്തരവിറക്കിയത്.

TAGS: KARNATAKA | DALIT
SUMMARY: Upper caste creates ruckus amid dalits allowed entry to temple

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *