ദളിതർ മുടി വെട്ടാനെത്തിയതിൽ പ്രതിഷേധം; ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിട്ടു

ദളിതർ മുടി വെട്ടാനെത്തിയതിൽ പ്രതിഷേധം; ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിട്ടു

ബെംഗളൂരു: ദളിതർ മുടി വെട്ടാനെത്തിയതിൽ പ്രതിഷേധിച്ച് ബാർബർ ഷോപ്പുകൾ അടച്ചിട്ടു. കോപ്പാൾ മുദ്ദബള്ളി ഗ്രാമത്തിലാണ് സംഭവം. ദളിത്‌ വിഭാഗത്തിലുള്ള ചിലർ മുടി വെട്ടാൻ ബാർബർ ഷോപ്പിൽ എത്തിയിരുന്നു. ഇതേതുടർന്ന് ഇവർ വീണ്ടും വരാതിരിക്കാൻ മേൽജാതിയിൽ പെട്ട ചിലർ അവരുടെ കടകൾ അടച്ചിടുകയായിരുന്നു. മുദ്ദബള്ളിയില്‍ ദളിത് വിഭാഗക്കാര്‍ വിവേചനം നേരിടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നാലെ പോലീസും, ജില്ലാ ഭരണകൂടവും ഉള്‍പ്പെടെ ഇടപെട്ട് ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

ദളിതരോടുള്ള വിവേചനവും, അയിത്താചരണവും കുറ്റകൃത്യമാണെന്നും പോലീസ് അറിയിച്ചിരുന്നു. ഇതോടെ ദളിതരോട് വിവേചനം ഉണ്ടാകില്ലെന്ന് മേൽജാതിയിൽ ഉൾപ്പെട്ടവർ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഉടമകൾ കട അടച്ചിട്ടത്. നിലവില്‍ ഗ്രാമത്തിലെ ദളിതര്‍ക്ക് മുടിമുറിക്കാനും താടിവടിക്കാനും എഴ് കിലോമീറ്റര്‍ കഴിഞ്ഞുള്ള കോപ്പാൾ ടൗണിലെത്തണം. സംഭവത്തിൽ സർക്കാർ ഇടപെടണമെന്നും നടപടി സ്വീകരിക്കണമെന്നും ദളിത്‌ വിഭാഗക്കാർ ആവശ്യപ്പെട്ടു.

TAGS: KARNATAKA | DALIT
SUMMARY: Barbers refuse to cut hair of Dalits

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *