യുഎസില്‍ കാറപകടം; ഇന്ത്യൻ കുടുംബത്തിലെ 3 പേര്‍ക്കു ദാരുണാന്ത്യം

യുഎസില്‍ കാറപകടം; ഇന്ത്യൻ കുടുംബത്തിലെ 3 പേര്‍ക്കു ദാരുണാന്ത്യം

ടെക്സസിലുണ്ടായ കാറപകടത്തില്‍ ഇന്ത്യൻ കുടുംബത്തിലെ മൂന്നുപേർ മരിച്ചു. മണി അരവിന്ദ് (45), ഭാര്യ പ്രദീപ, മകള്‍ ആൻഡ്രില്‍ (17) എന്നിവരാണ് മരിച്ചത്. മകളെ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. അരവിന്ദിന്റെ കാറിലേക്ക് ഇടിച്ചു കയറിയ കാറിലുണ്ടായിരുന്ന രണ്ടുപേരും മരിച്ചു.

അരവിന്ദ്-പ്രദീപ ദമ്പതിമാരുടെ മകൻ ആദിർയാൻ (14) അപകടസമയത്ത് ഇവർക്കൊപ്പമില്ലായിരുന്നു.  ഹൈസ്കൂള്‍ പഠനം പൂർത്തിയാക്കിയ ആൻഡ്രില്‍ ഡാലസ് സർവകലാശാലയില്‍ കമ്പ്യൂട്ടർ സയൻസ് പഠനത്തിന് ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു. എതിരെ വന്ന കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. നിയന്ത്രണംവിട്ട വാഹനം അരവിന്ദിന്റെ കാറില്‍ ഇടിക്കുകയായിരുന്നു.

TAGS : US | CAR | ACCIDENT
SUMMARY : Car accident in US; Tragic end for 3 members of Indian family

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *