ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് നാളെ മുതൽ പ്രവർത്തനമാരംഭിക്കും. നഗരത്തിലെ ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും കോൺസുലേറ്റ് സഹായകരമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്തുന്നതിനും യാത്ര സുഗമമാക്കുന്നതിനും കോൺസുലേറ്റ് കാരണമാകുമെന്ന് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ പറഞ്ഞു.

കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. വിറ്റൽ മല്യ റോഡിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലാണ് കോൺസുലേറ്റ് താൽക്കാലികമായി തുറക്കുക. നഗരത്തിൽ യുഎസ് കോൺസുലേറ്റ് തുറക്കുന്നതോടെ സംസ്ഥാനത്തും ഐടി നഗരമായ ബെംഗളൂരുവിലും താമസമാക്കിയവർക്ക് സഹായമാകും. മറ്റ് സംസ്ഥാനങ്ങളിൽ പ്രവൃത്തിക്കുന്ന കോൺസുലേറ്റിലെക്കുള്ള യാത്രാ സമയവും ചെലവ് ലാഭിക്കാനുമാകും.

യുഎസ് വിസയുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ ജനങ്ങൾക്ക് ചെന്നൈ, ഹൈദരാബാദ്, ന്യൂഡൽഹി എന്നിവിടങ്ങളിലേക്ക് പോകേണ്ടിവരുന്നുണ്ട്. ഇത്തരം യാത്രകൾക്കായി വലിയ തുകയാണ് ചെലവാകുക. ബെംഗളൂരുവിലെ പുതിയ കോൺസുലേറ്റ് സംസ്ഥാനത്തെ നാല് മുതൽ അഞ്ച് ലക്ഷം വരെ ആളുകൾക്ക് പ്രതിവർഷം പ്രയോജനപ്പെടുമെന്ന് എപി തേജസ്വി സൂര്യ പറഞ്ഞു.

TAGS: BENGALURU | US CONSULATE
SUMMARY: Bengaluru US consulate to open tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *