വയനാട് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

വയനാട് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

വാഷിംഗ്ടണ്‍ ഡിസി: വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ച്‌ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ദുരന്തബാധിതർക്കൊപ്പം തങ്ങളുടെ പ്രാർത്ഥനകളുമുണ്ടെന്ന് ജോ ബൈഡൻ അറിയിച്ചു. ഈ വിഷമഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകുമെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

‘ഉരുള്‍പൊട്ടലില്‍ പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ തങ്ങളും പങ്കുചേരുന്നു. അതിസങ്കീർണമായ രക്ഷാദൗത്യവുമായി മുന്നോട്ടുപോകുന്ന ഇന്ത്യൻ സർവീസ് അംഗങ്ങളുടെ ധീരതയെ തങ്ങള്‍ അഭിനന്ദിക്കുന്നു. സങ്കീർണമായ സാഹചര്യവും വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയും അവഗണിച്ച്‌ രക്ഷാപ്രവർത്തനം നടത്താൻ ധീരത കാണിക്കുന്ന സൈന്യത്തിനും മറ്റ് രക്ഷാപ്രവർക്കും അഭിനന്ദനം’ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

TAGS : JOE BIDEN | WAYANAD LANDSLIDE
SUMMARY : US President Joe Biden condoled the Wayanad disaster

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *