യു എസ് വൈസ് പ്രസിഡന്റ് ഇന്ന് ഇന്ത്യയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

യു എസ് വൈസ് പ്രസിഡന്റ് ഇന്ന് ഇന്ത്യയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

ന്യൂഡൽഹി: യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് നാലു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ഇന്നെത്തും. ഇന്ത്യൻ വംശജയായ ഭാര്യ ഉഷ ചിലുകുരി വാൻസും ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കും. ഇറ്റലിയിൽ നിന്നാണ് വാൻസ് ഇന്ന് ഡൽഹിയിലെത്തുക. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ വാൻസിന് അത്താഴ വിരുന്ന് നൽകും.

ഇന്ന് വാൻസും ഭാര്യയും ഡൽഹിയിലെ അക്ഷർധാം ക്ഷേത്രവും കരകൗശല വസ്തുക്കൾ വിൽക്കുന്ന മാർക്കറ്റും സന്ദർശിക്കും. തുടർന്ന് രാത്രി ജയ്‌‌പൂരിലേക്ക് പോകും. നാളെ രാജസ്ഥാൻ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. 23ന് ആഗ്രയിൽ താജ്മഹൽ സന്ദർശിക്കും. 24ന് ജയ്‌പൂരിൽ നിന്ന് യു.എസിലേക്ക് മടങ്ങും.

വാന്‍സിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ-യു.എസ് വ്യാപാര കരാറും ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് നയവും ചർച്ചയാകും. വിദേശകാര്യ മന്ത്രി ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര, യു.എസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര എന്നിവരും ചർച്ചകളിൽ പങ്കെടുക്കും.
<BR>
TAGS : VICE PRESIDENT OF U. S
SUMMARY : US Vice President in India today; Meeting with Prime Minister

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *