ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിലുള്ള ആശുപത്രികളിലെ യൂസർ ഫീസ് വർധിപ്പിച്ചു

ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിലുള്ള ആശുപത്രികളിലെ യൂസർ ഫീസ് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) അഫിലിയേറ്റഡിന് കീഴിലുള്ള ആശുപത്രികളിൽ യൂസർ ഫീസ് (ഉപയോക്തൃ ഫീ) വർധിപ്പിച്ചു. വിക്ടോറിയ, മിൻ്റോ, വാണി വിലാസ് തുടങ്ങി ബിഎംസിആർഐയുമായി അഫിലിയേറ്റ് ചെയ്ത സൂപ്പർ സ്പെഷ്യാലിറ്റി, ട്രോമ, എമർജൻസി കെയർ ആശുപത്രികളിലെ ചികിത്സ, ശസ്ത്രക്രിയകൾ, രക്തപരിശോധനകൾ, സ്കാനുകൾ, മറ്റ് മെഡിക്കൽ സേവനങ്ങൾക്ക് നിരക്ക് പരിഷ്കരണം ബാധകമാകും.

ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലാണ് നിരക്ക് പരിഷ്കരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. പത്ത് മുതൽ 20 ശതമാനം വരെയാണ് വർധന. 10 രൂപയായിരുന്ന യൂസർ ഫീ ഇതോടെ 20 രൂപയായി വർധിച്ചു. സ്‌പെഷ്യൽ വാർഡിലെ ഒറ്റ കിടക്കയുടെ നിരക്ക് പ്രതിദിനം 750 രൂപയിൽ നിന്ന് 2000 രൂപയായും സ്‌പെഷ്യൽ വാർഡിലെ ഡബിൾ ബെഡ് സൗകര്യത്തിന് 750 രൂപയിൽ നിന്ന് 1000 രൂപയായും വർധിപ്പിച്ചു.

TAGS: BENGALURU | USER FEE
SUMMARY: User fee in BMCRI-affiliated hospitals revised

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *