തബല മാന്ത്രികന്‍ ഉസ്താദ് സക്കീര്‍ ഹുസൈന്‍ ഇനി ഓർമ; അന്ത്യം അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ

തബല മാന്ത്രികന്‍ ഉസ്താദ് സക്കീര്‍ ഹുസൈന്‍ ഇനി ഓർമ; അന്ത്യം അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ

ഇതിഹാസമായ തബല വിദ്വാൻ ഉസ്താദ് സക്കീർ ഹുസൈൻ അന്തരിച്ചു. 73-ാം വയസിൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ രോഗങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പുല്ലാങ്കുഴൽ വിദഗ്ധനുമായ രാകേഷ് ചൗരസ്യയാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. രക്തസമ്മർദത്തെ തുടർന്നുള്ള പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.

ആരോ​ഗ്യം ​ഗുരുതരാവസ്ഥയിലായതിനെ തുടർന്നാണ് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ഏവരും പ്രാർത്ഥിക്കണമെന്ന് കുടുംബം അറിയിച്ചിരുന്നു.

1951-ൽ മുംബൈയിൽ ജനിച്ച സക്കീറിനെ ഇന്ത്യാ ഗവൺമെൻ്റ് പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു. 1999-ൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണൽ എൻഡോവ്‌മെൻ്റ് ഫോർ ആർട്‌സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി അന്താരാഷ്‌ട്രതലത്തിൽ അദ്ദേഹം അംഗീകരിക്കപ്പെട്ടു. ഇത് യുഎസ്എയിലെ പരമ്പരാഗത കലാകാരന്മാർക്കും സംഗീതജ്ഞർക്കും നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ്.

TAGS: NATIONAL | ZAKIR HUSSAIN
SUMMARY: Ustad zakkir hussain passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *