വിവാഹവിരുന്നില്‍ വിളമ്പിയ ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ല; വധുവിന്റെ ബന്ധുക്കളെ മർദിച്ച് വരന്റെ ബന്ധുക്കൾ (വീഡിയോ)

വിവാഹവിരുന്നില്‍ വിളമ്പിയ ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ല; വധുവിന്റെ ബന്ധുക്കളെ മർദിച്ച് വരന്റെ ബന്ധുക്കൾ (വീഡിയോ)

വിവാഹവിരുന്നില്‍ വിളമ്പിയ ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ലാത്തതിന്റെ പേരിൽ വധുവിന്റെ ബന്ധുക്കളെ മർദിച്ച് വരന്റെ ബന്ധുക്കൾ. ഇത് സംബന്ധിച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം .

വിവാഹ വിരുന്നില്‍ വിളമ്പിയ ബിരിയാണിയില്‍ ചിക്കൻ ലെഗ് പീസ് ഇല്ലെന്നായിരുന്നുവെന്നാണ് വരന്റെ പക്ഷം കണ്ടെത്തിയ കുറ്റം. ഇതിനു പിന്നാലെ ഇരുവരും തമ്മില്‍ തർക്കങ്ങള്‍ ഉടലെടുത്തു. ഇത് പതുക്കെ കൈയ്യാങ്കളിയിലേയ്‌ക്ക് മാറുകയായിരുന്നു. സംഭവത്തില്‍ പാചകക്കാരും വധുവിന്റെ വീട്ടുകാരും ആക്രമിക്കപ്പെട്ടു.

കോഴിക്കാല്‍ കിട്ടാത്ത ദേഷ്യത്തില്‍ വരന്റെ ബന്ധുക്കള്‍ കസേര എടുത്ത് വധുവിന്റെ ബന്ധുക്കളെ മർദ്ദിച്ചു. “ബിരിയാണിയിലെ ചിക്കൻ ലെഗ് പീസ് വീണ്ടും വിവാഹ വീട്ടില്‍ കോലാഹലമുണ്ടാക്കുന്നു.” എന്ന കുറിപ്പോടെയാണ് സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യങ്ങളില്‍ പ്രചരിക്കുന്നത്.


TAGS: UTHERPRADHESH| MARRIAGE| FIGHT| BIRIYANI|
SUMMARY: Bride, groom families fight over missing chicken leg pieces in Biryani

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *