ട്രാഫിക് പിഴ ചുമത്തിയതില്‍ പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു; വീഡിയോ

ട്രാഫിക് പിഴ ചുമത്തിയതില്‍ പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു; വീഡിയോ

നോ പാർക്കിങ് സോണില്‍ പാർക്ക് ചെയ്തതിന് ട്രാഫിക് പോലീസുകാർ പിഴ ചുമത്തിയതിനെ തുടർന്ന് പ്രകോപിതനായ ഡ്രൈവർ സ്വന്തം ടെമ്പോയ്ക്ക് തീവച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പിഴയിട്ടതിനെചൊല്ലി പോലീസുമായുണ്ടായ തർക്കത്തെ തുടർന്നാണ് ഡ്രൈവർ വാഹനത്തിന് തീവച്ചത്.

കഴിഞ്ഞ മാര്‍ച്ചിലാണ് യുവാവ് പുതിയ ടെമ്പോ വാങ്ങുന്നത്. ഈ ടെമ്പോയാണ് കത്തിച്ചത്. തുടര്‍ന്ന് പോലീസ് വിവരമറിയച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയെത്തി തീയണക്കുകയായിരുന്നു. വാഹനം കത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

TAGS : UTHERPRADHESH | POLICE | FIRE
SUMMARY : Enraged youth sets his own vehicle on fire after being issued a traffic fine

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *