ഐഎസ്ആർഒ ചെയർമാനായി ഡോ.വി. നാരായണൻ ചുമതലയേറ്റു

ഐഎസ്ആർഒ ചെയർമാനായി ഡോ.വി. നാരായണൻ ചുമതലയേറ്റു

ബെംഗളൂരു: ഡോ. വി. നാരായണന്‍ ഐഎസ്‌ആര്‍ഒയുടെ പുതിയ ചെയര്‍മാനായി ചുമതലേയേറ്റു. ഡോ. വി നാരായണൻ, ബഹിരാകാശ വകുപ്പ് സെക്രട്ടറി, സ്പേസ് കമ്മിഷൻ ചെയർമാൻ, ഐഎസ്ആർഒ ചെയർമാൻ എന്നിവയുടെ ചുമതല വഹിക്കും. കന്യാകുമാരി സ്വദേശിയായ നാരായണന്‍ എല്‍പിഎസ് സി മേധാവിയായി സേവനമനുഷ്‌ഠിച്ചിരുന്നു. ഐഎസ്ആർഒയുടെ പ്രധാന കേന്ദ്രമായ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്‍ററിന്‍റെ ഡയറക്‌ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1984ലാണ് നാരായണന്‍ ഐഎസ്‌ആര്‍ഒയില്‍ ചേര്‍ന്നത്. റോക്കറ്റ് ആന്‍ഡ് സ്‌പേസ് ക്രാഫ്‌റ്റ് പ്രൊപ്പല്‍ഷന്‍ വിദഗ്‌ധനാണ് നാരായണന്‍. ഐഎസ്ആർഒയിൽ ചേരുന്നതിന് മുമ്പ്, അദ്ദേഹം ടിഐ ഡയമണ്ട് ചെയിൻ ലിമിറ്റഡ്, മദ്രാസ് റബ്ബർ ഫാക്‌ടറി, ട്രിച്ചിയിലും റാണിപ്പേട്ടിലുമുള്ള ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ബിഎച്ച്ഇഎൽ) എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു.

TAGS: BENGALURU | ISRO
SUMMARY: V Narayanan assumes as Chairman of ISRO

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *