വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; മുഖ്യപ്രതി മധാ ജയകുമാർ പിടിയിൽ

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; മുഖ്യപ്രതി മധാ ജയകുമാർ പിടിയിൽ

കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കോഴിക്കോട് വടകര ശാഖയിൽ നിന്ന് സ്വർണം നഷ്ടപ്പെട്ട കേസില്‍ മുഖ്യപ്രതി മുന്‍മാനേജര്‍ മധ ജയകുമാര്‍ തെലങ്കാനയില്‍ പിടിയില്‍. 17 കോടി രൂപയുടെ സ്വർണവുമായി മുങ്ങിയതായാണ് പരാതി. വടകര പോലീസ് തെലങ്കാനയിലേക്ക് പുറപ്പെട്ടു. കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷണ സംഘം സംശയിക്കുന്നു.

വടകര എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ മാനേജരായിരുന്ന മേട്ടുപാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധാ ജയകുമാറാണ് 17. 20 കോടി രൂപ തട്ടിയത്. സ്ഥലം മാറ്റം ലഭിച്ച ജയകുമാറിന് പകരം ചുമതലയേറ്റ ബാങ്ക് മാനേജർ വി ഇർഷാദിന്റെ പരാതിയിലാണ് വടകര പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രതി തമിഴ്നാട് സ്വദേശിയായതിനാലും തട്ടിപ്പ് നടത്തിയത് വൻ തുകയായതിനാലും ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയിരുന്നു. ഡിവൈഎസ്‌പി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ചിരുന്നത്.

<BR>
TAGS : ARRESTED
SUMMARY : Vadakara Bank of Maharashtra Fraud; Main accused Madha Jayakumar in custody

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *