വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു

ബെംഗളൂരു: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നതായി പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ അറിയിച്ചു. ഏകദേശം 90 ശതമാനം നിർമാണവും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 16 കോച്ചുള്ള ട്രെയിനിന്റെ എന്‍ജിനുള്‍പ്പെടെ 67.5 കോടി രൂപയാണ് ആകെ ചെലവ്. 120 കോടി രൂപയ്ക്ക് നിര്‍മ്മിച്ച് നല്‍കുന്ന ട്രെയിന്‍ സെറ്റുകളാണ് ഇപ്പോള്‍ പകുതി ചെലവില്‍ ബിഇഎംഎല്‍ നിര്‍മ്മിക്കുന്നത്.

മികച്ച അത്യാധുനിക ടോയ്ലറ്റ് സംവിധാനമാണ് ഇവയിലുള്ളത്. വന്ദേ ഭാരത് സ്ലീപ്പറിലെ യാത്രക്കാര്‍ക്ക് ചൂടുവെള്ളത്തില്‍ കുളിക്കണമെങ്കില്‍ അതിനുള്ള സംവിധാനവും ഇതില്‍ ഉണ്ടായിരിക്കും. ഫസ്റ്റ് ഏസി കോച്ചുകളിലാണ് ഈ സംവിധാനം ആവിഷ്‌കരിച്ചിരിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള നിര്‍മ്മാണ സാമഗ്രികളാണ് ഇന്റീരിയറിനായി ഉപയോഗിച്ചിരിക്കുന്നത്.

സ്ലീപ്പർ ട്രെയിൻ സെറ്റുകൾ നിർമ്മിച്ചിരിക്കുന്നത് ഓസ്റ്റനിറ്റിക് സ്റ്റൈൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ്. ഉയർന്ന ഗുണനിലവാരമുള്ള ഉരുക്കാണിത്. 8 ശതമാനത്തിലധികം നിക്കൽ കണ്ടന്റുണ്ട് ഈ ഉരുക്കിൽ. ഇതിന്റെ നിര്‍മ്മാണം ഉയർന്ന തരത്തിൽ തുരുമ്പ് പ്രതിരോധശേഷി നൽകുന്ന മെക്കാനിക്കൽ പ്രോപ്പർട്ടീസ് ഉപയോഗിച്ചാണ്.

ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന പ്രത്യേക ടോയ്‌ലറ്റുകളുണ്ടാകും. ചില ബർത്തുകളും ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്യുമെന്ന് ബിഇഎംഎൽ അറിയിച്ചിട്ടുണ്ട്.

ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് യാത്രക്കാരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്‌ത വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ സിസിടിവി ക്യാമറകൾ, അഗ്നിശമന സംവിധാനം അടക്കമുള്ളവയുണ്ട്.

TAGS: BENGALURU | VANDE BHARAT SLEEPER TRAIN
SUMMARY: Designed for overnight journeys, coaches get stainless steel, manifacturing superfast mode to deliver superfast service

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *