ബെംഗളൂരു – കലബുർഗി വന്ദേ ഭാരതിന് യാദ്ഗിറിൽ സ്റ്റോപ്പ്‌ അനുവദിച്ചു

ബെംഗളൂരു – കലബുർഗി വന്ദേ ഭാരതിന് യാദ്ഗിറിൽ സ്റ്റോപ്പ്‌ അനുവദിച്ചു

ബെംഗളൂരു: ബെംഗളൂരു – കലബുർഗി വന്ദേ ഭാരത് എക്സ്പ്രസിന് യാദ്ഗിറിൽ സ്റ്റോപ്പ്‌ അനുവദിച്ചു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. പുതിയ വന്ദേ ഭാരത്‌ ട്രെയിൻ (നമ്പർ 22232/31) കലബുർഗിയിൽ നിന്ന് രാവിലെ 5.15ന് പുറപ്പെട്ട് 5.54ന് യാദ്‌ഗിറിൽ എത്തിച്ചേരും. തുടർന്ന് 5.55ന് ബെംഗളൂരുവിലേക്ക് പുറപ്പെടും.

റായ്‌ച്ചൂർ, മന്ത്രാലയ റോഡ്, ഗുണ്ടക്കൽ, അനന്തപുർ, യെലഹങ്ക എന്നിവിടങ്ങളിലാണ് മറ്റ്‌ സ്റ്റോപ്പുകൾ. ട്രെയിൻ ഉച്ചയ്ക്ക് 2 മണിക്ക് എസ്എംവിടി ബെംഗളൂരു സ്റ്റേഷനിലെത്തും. യാദ്ഗിറിൽ ട്രെയിൻ നിർത്തുന്നതിന് റെയിൽവേ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ടെന്ന് എസ്ഡബ്ല്യൂആർ അറിയിച്ചു. നിലവിൽ ഒരു മിനിറ്റ് ആണ് യാദ്ഗിറിൽ സ്റ്റോപ്പ്‌ അനുവദിച്ചിട്ടുള്ളത്. ഇത് അഞ്ച് മിനുട്ട് ആക്കുന്നതിന് നിർദേശം നൽകിയതായും റെയിൽവേ അധികൃതർ പറഞ്ഞു.

TAGS: VANDE BHARAT | YADGIR
SUMMARY: Vande Bharat train to stop at Yadgir

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *