ജൂലൈ ഒന്നിന് കൊച്ചുവേളി-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ്

ജൂലൈ ഒന്നിന് കൊച്ചുവേളി-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ്

തിരുവനന്തപുരം : യാത്രാ തിരക്ക് പരിഗണിച്ച്  കൊച്ചുവേളി-മംഗളൂരു സെൻട്രൽ റൂട്ടില്‍ ജൂലൈ ഒന്നിന് വൺവേ വന്ദേഭാരത് സ്പെഷൽ ട്രെയിൻ (06001) സർവിസ് നടത്തും. കൊച്ചുവേളിയിൽനിന്ന് 10.45ന് പുറപ്പെട്ട് അതേ ദിവസം രാത്രി പത്തിന് മംഗളൂരു സെൻട്രലിൽ എത്തും. എട്ട് കോച്ചുകളുണ്ടാകും. മറ്റു സ്റ്റേഷനുകളിൽനിന്ന് പുറപ്പെടുന്ന സമയം: കൊല്ലം-രാവിലെ 11.43, കോട്ടയം-ഉച്ചക്ക് 12.58, എറണാകുളം ടൗൺ- 2.05, തൃശൂർ- 3.23, ഷൊർണൂർ- വൈകീട്ട് 4.20, തിരൂർ-4.52, കോഴിക്കോട്-5.35, കണ്ണൂർ-6.50, കാസറഗോഡ്‌-രാത്രി 8.34.
<br>
TAGS : VANDE BHARAT EXPRESS | KERALA | RAILWAY,
SUMMARY : Vandebharat Special Service on Kochuveli-Mangalore route on 1st July

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *