‘മൂന്നുവര്‍ഷത്തിലധികമായി കഞ്ചാവ് ഉപയോഗിക്കുന്നു’; നിര്‍ത്താൻ സാധിച്ചില്ലെന്ന് വേടൻ

‘മൂന്നുവര്‍ഷത്തിലധികമായി കഞ്ചാവ് ഉപയോഗിക്കുന്നു’; നിര്‍ത്താൻ സാധിച്ചില്ലെന്ന് വേടൻ

കൊച്ചി: മൂന്നുവർഷത്തിലധികമായി കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന് സമ്മതിച്ച്‌ റാപ്പർ വേടൻ. ചോദ്യം ചെയ്യലിലാണ് വേടന്റെ വെളിപ്പെടുത്തല്‍. നിർത്തണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും സാധിച്ചില്ല. ലഹരി ഉപയോഗിക്കുന്നതിനെ താൻ പ്രോത്സാഹിപ്പിക്കാറില്ല എന്നും വേടൻ പോലീസിനോട് പറഞ്ഞു. പിടിക്കപ്പെടും എന്ന് കരുതിയില്ലെന്നും വേടൻ പറഞ്ഞു.

പോലീസ് പിടികൂടിയ ശേഷം ഫ്ലാറ്റില്‍ വച്ചാണ് പോലീസിനോട് വേടൻ ഇക്കാര്യം പറഞ്ഞത്. വേടനെതിരെ ലഹരി ഉപയോഗം, ഗൂഢാലോചന വകുപ്പുകള്‍ ആണ് ചുമത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് വേടൻ. കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം 9 പേർ പിടിയിലായതെന്ന് എഫ്‌ഐആർ പറയുന്നു.

TAGS : LATEST NEWS
SUMMARY : ‘I’ve been using cannabis for over three years’; Vedan says he couldn’t stop

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *