ബെംഗളൂരുവിൽ പച്ചക്കറി വില കുതിച്ചുയരുന്നു

ബെംഗളൂരുവിൽ പച്ചക്കറി വില കുതിച്ചുയരുന്നു

ബെംഗളൂരു: ദീപാവലി അടുത്തതോടെ ബെംഗളൂരുവിൽ പച്ചക്കറി വില കുതിച്ചുയരുന്നു. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇതാദ്യമായി പച്ചക്കറി വിലക്കയറ്റം 9.24 ശതമാനമായാണ് ഉയർന്നത്. മഴ കനത്തതോടെ വിളനാശം സംഭവിക്കുകയാണെന്നും, ഇത് പച്ചക്കറി കൃഷിയെ പ്രതികൂലമായി ബാധിക്കുകയാണെന്നും വ്യാപാരികൾ പറഞ്ഞു.

ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ വില കുത്തനെ ഉയർന്നിട്ടുണ്ട്. വെളുത്തുള്ളി വില കിലോയ്ക്ക് 320 രൂപയിൽ നിന്ന് 440 രൂപയായും ഉള്ളി വില കിലോയ്ക്ക് 80 രൂപയുമായി വർധിച്ചു. ചില്ലറ വിപണിയിൽ സാധാരണ ഉള്ളി കിലോയ്ക്ക് 58-75 രൂപയ്ക്കും സാമ്പാർ ഉള്ളി കിലോയ്ക്ക് 60-85 രൂപയ്ക്കും തക്കാളി 60-85 രൂപയ്ക്കും പച്ചമുളക് 50-70 രൂപയ്ക്കും ബീറ്റ്റൂട്ട് 45-60 രൂപയ്ക്കും ഉരുളക്കിഴങ്ങിന് 45-60 രൂപയ്ക്കുമാണ് വിൽക്കുന്നത്. കാപ്സിക്കം കിലോയ്ക്ക് 50-65 രൂപയായി ഉയർന്നിട്ടുണ്ട്.

സമാനമായി ബീൻസ് 35-50, വെള്ളരി 45-55, വഴുതന 40-55, ഇഞ്ചി 75-100, കാരറ്റ് 35-50 എന്നിങ്ങനെയാണ് കിലോയ്ക്ക് വില. വരും ദിവസങ്ങളിൽ പച്ചക്കറികൾക്ക് പുറമെ പഴങ്ങൾക്കും വില വർധിച്ചേക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.

TAGS: BENGALURU | PRICE HIKE
SUMMARY: With continuous rains, vegetable prices rise in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *