വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി; അമ്മയും മകളും മരിച്ചു

വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി; അമ്മയും മകളും മരിച്ചു

വർക്കലയിൽ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു. പേരേറ്റിൽ സ്വദേശികളായ രോഹിണി, അഖില എന്നിവരാണ് മരണപ്പെട്ടത്. ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ രണ്ടുപേർക്ക് പരുക്ക് പറ്റി.

ഞായറാഴ്ച രാത്രി 10 മണിക്കാണ് സംഭവം. ഉത്സവം കണ്ടു മടങ്ങിയ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു. വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അപകടമുണ്ടായത്. വാഹനങ്ങളിൽ ഇടിക്കുകയും ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയും ആയിരുന്നു. അപകടം നടന്നശേഷം വാഹനത്തിലെ ഡ്രൈവർ ഇറങ്ങിയോടി. ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരുക്കേറ്റവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
<BR>
TAGS : ACCIDENT | VARKALA
SUMMARY : Vehicle rammed into crowd in Varkala; Mother and daughter died

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *