വെള്ളമുണ്ട കൊലപാതകം; ഭർത്താവിന് പിന്നാലെ ഭാര്യയും അറസ്റ്റിൽ

വെള്ളമുണ്ട കൊലപാതകം; ഭർത്താവിന് പിന്നാലെ ഭാര്യയും അറസ്റ്റിൽ

മാനന്തവാടി: വയനാട് വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽഭർത്താവിന് പിന്നാലെ ഭാര്യയും അറസ്റ്റിൽ. ഉത്തർ പ്രദേശ് സഹറാൻപുർ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ് എന്നിവരാണ് അറസ്റ്റിലായത്. കൊ​ല​യ്ക്ക് ​ഭാ​ര്യ​ ​ഒ​ത്താ​ശ​ ​ചെ​യ്തു​വെ​ന്നാ​ണ് ​പോ​ലീ​സ് ​ക​ണ്ടെ​ത്ത​ൽ.​

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സ​ഹ​റാ​ൻ​പുർ​ ​സ്വ​ദേ​ശി​യാ​യ​ ​മു​ഖീം​ ​അ​ഹ​മ്മ​ദ് ​ആ​ണ് ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​ഭാ​ര്യ​യു​മാ​യി​ ​മു​ഖീ​മി​ന് ​ബ​ന്ധ​മു​ണ്ടെ​ന്ന​ ​സം​ശ​യ​ത്തി​ലാ​ണ് ​കൊ​ല​പാ​ത​കം.​ വെ​ള്ളി​ലാ​ടി​യി​ലെ​ ​ ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്ക് ​ വി​ളി​ച്ചു​വ​രു​ത്തി ​ ക​ഴു​ത്തി​ൽ​ ​തോ​ർ​ത്ത് ​മു​റു​ക്കി​യാ​ണ് ​കൊ​ന്ന​ത്.മൃതദേഹം കഷണങ്ങളാക്കി രണ്ട് ബാഗുകളിലാക്കി ബാഗുകൾ ഓട്ടോയിൽ കയറ്റി വലിച്ചെറിയുകയായിരുന്നു.​ ​

സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ കഷണങ്ങളാക്കിയ മൃതദേഹം കണ്ടെത്തിയത്. ഒരു ബാഗ് പാലത്തിനടിയിൽ തോടിന്റെ കരയിലും മറ്റൊന്ന് റോഡരികിലുമാണ് ഉണ്ടായിരുന്നത്. പോലീസ് ആരിഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യ സൈനബിനും കൃത്യത്തിൽ പങ്കുണ്ടെന്ന് മനസിലായത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജി​ല്ലാ​ ​ക്രൈം​ബ്രാ​ഞ്ച് ​ഡി​വൈ.​എ​സ്.​പി​ ​സു​രേ​ഷ്‌​കു​മാ​റാ​ണ് ​കേ​സ് ​അ​ന്വേ​ഷി​ച്ച​ത്.
<BR>
TAGS : MURDER | WAYANAD
SUMMARY : Vellamunda murder. Wife arrested after husband

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *